Jeremiah 49:7
ഏദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “തേമാനിൽ ഇനി ജ്ഞാനമില്ലയോ? 2 വിവേകികൾക്ക് ആലോചന നശിച്ചുപോയോ? 2 അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ? 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 25:30ഏശാവ് യാക്കോബിനോട്: “ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവനു ഏദോം (ചുവന്നവൻ) എന്നു പേരായി.
Genesis 36:8അങ്ങനെ ഏദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ പാർത്തു.
Genesis 36:15ഏശാവിന്‍റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്‍റെ ആദ്യജാതൻ എലീഫാസിന്‍റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
Numbers 20:14അനന്തരം മോശെ കാദേശിൽനിന്ന് ഏദോം രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചത്: നിന്‍റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയിച്ചു:
Deuteronomy 23:7”ഏദോമ്യനെ വെറുക്കരുത്; അവൻ നിന്‍റെ സഹോദരനല്ലയോ. മിസ്രയീമ്യനെ വെറുക്കരുത്; നീ അവന്‍റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ.
Job 2:11അതിനുശേഷം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്‍റെ മൂന്നു സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവനു ഭവിച്ചതു കേട്ടപ്പോൾ അവർ അവരുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോട് സഹതപിക്കുവാനും അവനെ ആശ്വസിപ്പിക്കുവാനും പോകണമെന്ന് തമ്മിൽ പറഞ്ഞ് ഒത്തുചേർന്നു.