യിരെമ്യാവ് 50:32
അഹങ്കാരി ഇടറിവീഴും; 2 ആരും അവനെ എഴുന്നേല്പിക്കുകയില്ല; 1 ഞാൻ അവന്‍റെ പട്ടണങ്ങൾക്ക് തീ വയ്ക്കും; 2 അത് അവന്‍റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.”
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 32:22എന്‍റെ കോപത്താൽ തീ ജ്വലിച്ച് 2 പാതാളത്തിന്‍റെ ആഴത്തോളം കത്തും; 1 ഭൂമിയെയും അതിന്‍റെ അനുഭവത്തെയും ദഹിപ്പിച്ചു 2 പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കത്തിച്ചുകളയും. 1
Proverbs 18:12നാശത്തിന് മുമ്പ് മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു; 2 മാനത്തിന് മുമ്പെ താഴ്മ. 1
Isaiah 14:13“ഞാൻ സ്വർഗ്ഗത്തിൽ കയറും; 2 എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; 1 ഉത്തരദിക്കിന്‍റെ അതിർത്തിയിൽ 2 സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 1
Jeremiah 49:27ഞാൻ ദമാസ്കോസിൻ്റെ മതിലുകൾക്ക് തീവക്കും; 2 അത് ബെൻ-ഹദദിന്‍റെ അരമനകൾ ദഹിപ്പിച്ചുകളയും.” 1 കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാട്
Jeremiah 51:64“ഇങ്ങനെ ബാബേൽ മുങ്ങിപ്പോകും; ഞാൻ അതിന് വരുത്തുന്ന അനർത്ഥത്തിൽനിന്ന് അത് പൊങ്ങിവരുകയില്ല; അവർ ക്ഷയിച്ചുപോകും” എന്നു പറയേണം.” ഇത്രത്തോളം യിരെമ്യാവിന്‍റെ വചനങ്ങൾ.
Daniel 5:20എന്നാൽ അവന്‍റെ ഹൃദയം ഗർവ്വിച്ച്, അവന്‍റെ മനസ്സ് അഹങ്കാരത്താൽ കഠിനമായിപ്പോയതിനാൽ അവൻ രാജാസനത്തിൽനിന്ന് നീക്കപ്പെട്ടു; അവർ അവന്‍റെ മഹത്വം അവനിൽനിന്ന് എടുത്തുകളഞ്ഞു.