യിരെമ്യാവ് 50:44
യോർദ്ദാന്‍റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്ക് കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന് നിയമിക്കും; എനിക്ക് സമനായവൻ ആര്‍? എന്നെ കുറ്റം ചുമത്തുന്നവൻ ആര്‍? എന്‍റെ മുമ്പാകെ നില്ക്കുവാൻ കഴിയുന്ന ഇടയൻ ആര്‍?
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 15:11യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? 2 വിശുദ്ധിയിൽ മഹിമയുള്ളവനേ, 2 സ്തുതികളിൽ ഭയങ്കരനേ, 1 അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, 2 നിനക്കു തുല്യൻ ആർ? 1
Job 41:10അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; 2 പിന്നെ എന്നോട് എതിർത്തുനില്ക്കുന്നവൻ ആര്‍? 1
Psalms 89:8സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ബലവാൻ ആരാണുള്ളത്? 2 യഹോവേ, അങ്ങേയുടെ വിശ്വസ്തത അങ്ങയെ ചുറ്റിയിരിക്കുന്നു. 1
Isaiah 40:25“അതിനാൽ നിങ്ങൾ എന്നെ ആരോട് സദൃശമാക്കും? 2 ഞാൻ ആരോട് തുല്യനാകും” എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. 1
Isaiah 43:10“നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കുകയും 2 ഞാൻ ആകുന്നു എന്നു ഗ്രഹിക്കുകയും ചെയ്യേണ്ടതിന് 1 നിങ്ങൾ എന്‍റെ സാക്ഷികളും 2 ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു” എന്നു യഹോവയുടെ അരുളപ്പാടു: 1 “എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, 2 എന്‍റെ ശേഷം ഉണ്ടാവുകയുമില്ല. 1
Isaiah 46:11ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ, 2 ദൂരദേശത്തുനിന്ന്, എന്‍റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; 1 ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; 2 ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും. 1