യിരെമ്യാവ് 51:16
അവിടുന്ന് തന്‍റെ നാദം കേൾപ്പിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; 2 അവിടുന്ന് ഭൂമിയുടെ അറ്റങ്ങളിൽനിന്ന് നീരാവി ഉയരുമാറാക്കുന്നു; 1 മഴയ്ക്കായി മിന്നൽ ഉണ്ടാക്കി, 2 തന്‍റെ ഭണ്ഡാരത്തിൽനിന്ന് കാറ്റുകളെ പുറപ്പെടുവിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 10:13അങ്ങനെ മോശെ തന്‍റെ വടി മിസ്രയീമിന്മേൽ നീട്ടി; യഹോവ അന്നു പകലും രാത്രിയും മുഴുവൻ ദേശത്തിന്മേൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു.
Exodus 14:21മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രിമുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.
Job 37:2ദൈവത്തിന്‍റെ ശബ്ദത്തിന്‍റെ മുഴക്കവും 2 അവിടുത്തെ വായിൽനിന്ന് പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾക്കുവിൻ. 1
Job 38:22“നീ ഹിമത്തിന്‍റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? 2 കല്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? 1
Job 40:9ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? 2 അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? 1
Psalms 29:3യഹോവയുടെ ശബ്ദം സമുദ്രത്തിൻമീതെ മുഴങ്ങുന്നു; 2 പെരുവെള്ളത്തിൻമീതെ യഹോവ, 2 മഹത്ത്വത്തിന്‍റെ ദൈവം തന്നെ, ഇടിമുഴക്കുന്നു. 1