യിരെമ്യാവ് 51:59
യെഹൂദാ രാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ, അവനോടുകൂടെ, മഹസേയാവിൻ്റെ മകനായ നേര്യാവിൻ്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്ക് പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവിനോട് കല്പിച്ച വചനം -
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Jeremiah 28:1ആ ആണ്ടിൽ, യെഹൂദാ രാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിൽ, നാലാം ആണ്ടിൽ അഞ്ചാം മാസം, ഗിബെയോന്യനായ അസ്സൂരിന്‍റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവ്വജനത്തിൻ്റെയും മുമ്പിൽവച്ച് എന്നോട് പറഞ്ഞതെന്തെന്നാൽ:
Jeremiah 36:4അങ്ങനെ യിരെമ്യാവ് നേര്യാവിൻ്റെ മകൻ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്ത സകലവചനങ്ങളും അവന്‍റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.
Jeremiah 52:1സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു വര്‍ഷം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് ഹമൂതൽ എന്നു പേരായിരുന്നു; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്‍റെ + 52:1 യിരെമ്യാവിന്‍റെ ഈ യിരെമ്യാവ് ഈ പുസ്തകം എഴുതിയ ആളല്ല മകൾ ആയിരുന്നു.