യിരെമ്യാവ് 51:6
ബാബേലിന്‍റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ 2 അവനവന്‍റെ പ്രാണൻ രക്ഷിച്ചുകൊള്ളുവിൻ; 1 നിങ്ങൾ അതിന്‍റെ അകൃത്യത്തിൽ നശിച്ചുപോകരുത്; 2 ഇത് യഹോവയുടെ പ്രതികാരകാലമല്ലയോ; 1 അതിന്‍റെ പ്രവൃത്തിക്കു തക്കവിധം 2 അവിടുന്ന് അതിനോട് പകരം ചെയ്യും; 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 19:15ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ തിടുക്കപ്പെടുത്തി: “ഈ പട്ടണത്തിന്‍റെ ശിക്ഷയിൽ ദഹിക്കാതിരിക്കുവാൻ എഴുന്നേറ്റു നിന്‍റെ ഭാര്യയെയും ഇവിടെയുള്ള നിന്‍റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ട് പൊയ്ക്കൊള്ളുക” എന്നു പറഞ്ഞു.
Deuteronomy 32:25വീഥികളിൽ വാളും അറകളിൽ ഭീതിയും, 2 യുവാവിനെയും യുവതിയെയും സംഹരിക്കും 2 ശിശുവിനെയും നരച്ചവനെയും സംഹരിക്കും. 1
Deuteronomy 32:43ജനതകളേ, അവിടുത്തെ ജനത്തോടുകൂടി ഉല്ലസിക്കുവിൻ; 2 അവിടുന്ന് സ്വദാസന്മാരുടെ രക്തത്തിന് പ്രതികാരംചെയ്യും; 1 തന്‍റെ ശത്രുക്കളോട് അവിടുന്ന് പകരംവീട്ടും; 2 തന്‍റെ ദേശത്തിനും ജനത്തിനും പാപപരിഹാരം വരുത്തും.”
Proverbs 13:20ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; 2 ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും. 1
Jeremiah 25:14അനേകം ജനതകളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവ ചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്ക് പകരം ചെയ്യും.” 1 ദൈവക്രോധത്തിൻ്റെ പാനപാത്രം
Jeremiah 27:7സകലജനതകളും അവനെയും അവന്‍റെ മകനെയും മകന്‍റെ മകനെയും അവന്‍റെ ദേശത്തിന്‍റെ കാലം പൂർത്തിയാകുവോളം സേവിക്കും; അതിന്‍റെശേഷം അനേകം ജനതകളും വലിയ രാജാക്കന്മാരും അവനെ അവരുടെ സേവകനാക്കും.