യിരെമ്യാവ് 7:16
“അതുകൊണ്ട് നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്; അവർക്ക് വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുത്; എന്നോട് പക്ഷവാദം ചെയ്യുകയുമരുത്; ഞാൻ നിന്‍റെ അപേക്ഷ കേൾക്കുകയില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
17യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും അവർ ചെയ്യുന്നത് നീ കാണുന്നില്ലയോ?
Cross References
Deuteronomy 9:14“എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേര് ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജനതയാക്കും” എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.
Isaiah 1:15നിങ്ങൾ പ്രാര്‍ത്ഥനയില്‍ കൈകൾ മലർത്തുമ്പോൾ 2 ഞാൻ നിങ്ങളിൽനിന്ന് എന്‍റെ കണ്ണ് മറച്ചുകളയും; 1 നിങ്ങൾ എത്രതന്നെ പ്രാർത്ഥിച്ചാലും 2 ഞാൻ കേൾക്കുകയില്ല; 2 നിങ്ങളുടെ കൈകൾ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. 1
Jeremiah 11:14”അതിനാൽ നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്; അവർക്ക് വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കുകയുമരുത്; അവർ അനർത്ഥംനിമിത്തം എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കുകയില്ല.
Jeremiah 15:1യഹോവ എന്നോട് അരുളിച്ചെയ്തത്: “മോശെയും ശമൂവേലും എന്‍റെ മുമ്പാകെ നിന്നാലും എന്‍റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല; ഇവരെ എന്‍റെ മുമ്പിൽനിന്ന് ആട്ടിക്കളയുക; അവർ പൊയ്ക്കൊള്ളട്ടെ.
Ezekiel 14:14നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ അവരുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
1 John 5:16സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ പ്രാർത്ഥിക്കാം; ദൈവം അവനു ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്ക് തന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അവൻ അതിനെക്കുറിച്ച് അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.