Jeremiah 7:30
”യെഹൂദാപുത്രന്മാർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്തു” എന്നു യഹോവയുടെ അരുളപ്പാടു. ”എന്‍റെ നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 21:4യെരൂശലേമിൽ ഞാൻ എന്‍റെ നാമം സ്ഥാപിക്കുമെന്ന് യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.
2 Kings 23:4രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവിനോടും രണ്ടാം നിരയിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരായ്ക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെ യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്ത് കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന് പുറത്തു കിദ്രോൻ പ്രദേശത്തുവച്ച് അവ തീ കൊണ്ടു ചുട്ടു, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി.
2 Chronicles 33:4“യെരൂശലേമിൽ എന്‍റെ നാമം എന്നേക്കും വസിക്കും” എന്നു ഏത് ആലയത്തേപ്പറ്റി യഹോവ അരുളിച്ചെയ്തുവോ ആ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.
2 Chronicles 33:15അവൻ യഹോവയുടെ ആലയത്തിൽനിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളേയും നീക്കി, നഗരത്തിനു പുറത്ത് എറിഞ്ഞുകളഞ്ഞു.
Jeremiah 32:34എന്‍റെ നാമം വിളിച്ചിരിക്കുന്ന ആലയം അശുദ്ധമാക്കുവാൻ തക്കവണ്ണം അവർ അതിൽ മ്ലേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു.
Ezekiel 7:20അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു; 2 അതുകൊണ്ട് അവർ അവർക്ക് മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്ക് മലമാക്കിയിരിക്കുന്നു. 1