യിരെമ്യാവ് 8:10
അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും 2 അവരുടെ നിലങ്ങൾ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; 1 അവർ ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; 2 പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 28:7എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും 2 മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; 1 പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും 2 വീഞ്ഞു കുടിച്ചു മത്തരാവുകയും 2 മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; 1 അവർ ദർശനത്തിൽ പിഴച്ചു 2 ന്യായവിധിയിൽ തെറ്റിപ്പോകുന്നു. 1
Jeremiah 5:31പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു 2 പുരോഹിതന്മാർ സ്വേച്ഛാധികാരം നടത്തുന്നു; 1 എന്‍റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; 2 എന്നാൽ അവസാനം നിങ്ങൾ എന്ത് ചെയ്യും?”
Jeremiah 14:14യഹോവ എന്നോട് അരുളിച്ചെയ്തത്: “പ്രവാചകന്മാർ എന്‍റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല; അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.”
Jeremiah 23:11പ്രവാചകനും പുരോഹിതനും ഒരുപോലെ മലിനരായിത്തീർന്നിരിക്കുന്നു; 2 എന്‍റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
Jeremiah 32:32“എന്നെ കോപിപ്പിക്കേണ്ടതിന് യിസ്രായേൽമക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ചെയ്ത സകലദോഷവും നിമിത്തംതന്നെ.
Ezekiel 22:27അതിന്‍റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന് ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിയുവാനും മനുഷ്യരെ നശിപ്പിക്കുവാനും നോക്കുന്നു.