യിരെമ്യാവ് 9:22
മനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും, 2 കൊയ്ത്തുകാരൻ്റെ പിന്നിലെ കതിർമണിപോലെയും വീഴും; 1 ആരും അവയെ കൂട്ടിച്ചേർക്കുകയില്ല 2 എന്നു യഹോവയുടെ അരുളപ്പാടു” എന്നു പറയുക.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 9:37അത് ഈസേബെൽ എന്നു പറയുവാൻ കഴിയാതെവണ്ണം ഈസേബെലിന്‍റെ മൃതദേഹം യിസ്രായേൽ പ്രദേശത്ത് വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവ് എന്ന തന്‍റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനത്തിന്‍റെ നിവൃത്തി തന്നെ ഇത്” എന്നു പറഞ്ഞു.
2 Kings 20:15“അവർ രാജധാനിയിൽ എന്തെല്ലാം കണ്ടു?” എന്നു ചോദിച്ചു. അതിന് ഹിസ്കീയാവ്: “രാജധാനിയിലുള്ളതെല്ലാം അവർ കണ്ടു; എന്‍റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല” എന്നു പറഞ്ഞു.
Psalms 49:7സത്യമായി, സ്വയം വീണ്ടെടുക്കുവാനോ + 49:7 സ്വയം വീണ്ടെടുക്കുവാനോ മറ്റൊരുത്തനും അവന്‍റെ സഹോദരനെ വീണ്ടെടുക്കുവാന്‍ 2 ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല. 1
Proverbs 18:11ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള പട്ടണം; 2 അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. 1
Isaiah 5:25അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും; 2 അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; 1 അപ്പോൾ മലകൾ വിറയ്ക്കുകയും 2 അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1
Jeremiah 8:2അവർ സ്നേഹിച്ചതും സേവിച്ചതും പിന്തുടർന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സർവ്വസൈന്യത്തിനും മുമ്പിൽ അവ നിരത്തിവക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല; അവ നിലത്തിനു വളമായിത്തീരും” എന്നു യഹോവയുടെ അരുളപ്പാടു.