Job 34:31
ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്യുകയില്ല; 1
ബൈബിൾ (മലയാളം)
In The King James Version
Surely it is meet to be said unto God, I have borne chastisement, I will not offend any more:
In Context
Cross References
Numbers 22:34ബിലെയാം യഹോവയുടെ ദൂതനോട്: “ഞാൻ പാപം ചെയ്തിരിക്കുന്നു: അങ്ങ് എനിക്ക് എതിരായി വഴിയിൽ നിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇത് അങ്ങേക്ക് അനിഷ്ടമാണെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.
Nehemiah 9:33എന്നാൽ ഞങ്ങൾക്ക് ഭവിച്ചതിൽ ഒക്കെയും അങ്ങ് നീതിമാൻ തന്നെ; അങ്ങ് വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.
Job 40:3അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: 1
Proverbs 28:13തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരുകയില്ല; 2 അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും. 1
Jeremiah 31:18“അവിടുന്ന് എന്നെ ശിക്ഷിച്ചു; 2 മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷയനുഭവിച്ചിരിക്കുന്നു; 1 ഞാൻ മടങ്ങി വരേണ്ടതിന് എന്നെ മടക്കിവരുത്തേണമേ; 2 അവിടുന്ന് എന്‍റെ ദൈവമായ യഹോവയല്ലയോ. 1
Micah 7:9യഹോവ എന്‍റെ വ്യവഹാരം നടത്തി 2 എനിക്ക് ന്യായം പാലിച്ചുതരുവോളം 1 ഞാൻ അവിടുത്തെ ക്രോധം വഹിക്കും + 7:9 ക്രോധം വഹിക്കും ക്രോധം ചുമക്കും ; 2 ഞാൻ അവിടുത്തോട് പാപം ചെയ്തുവല്ലോ; 1 അവിടുന്ന് എന്നെ വെളിച്ചത്തിലേക്ക് പുറപ്പെടുവിക്കുകയും 2 ഞാൻ അവിടുത്തെ നീതി കണ്ടു സന്തോഷിക്കുകയും ചെയ്യും. 1