Job 37:24
അതുകൊണ്ട് മനുഷ്യർ അവിടുത്തെ ഭയപ്പെടുന്നു; 2 ജ്ഞാനികളെന്ന് ഭാവിക്കുന്നവരെ അവിടുന്ന് കടാക്ഷിക്കുന്നില്ല.”
ബൈബിൾ (മലയാളം)
In The King James Version
Men do therefore fear him: he respecteth not any that are wise of heart.
In Context
Cross References
Psalms 33:8സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; 2 ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവിടുത്തെ ശങ്കിക്കട്ടെ. 1
Ecclesiastes 9:11പിന്നെയും ഞാൻ സൂര്യനുകീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്.
Jeremiah 5:22നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? 2 എന്‍റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ” 1 എന്നു യഹോവയുടെ അരുളപ്പാടു; 2 ഞാൻ കടലിന് കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി 2 മണൽ അതിരാക്കി വച്ചിരിക്കുന്നു; 1 തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല; 2 എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല. 1
Jeremiah 33:9ഞാൻ അവർക്ക് ചെയ്യുന്ന എല്ലാനന്മയെയും കുറിച്ച് കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പിൽ അത് എനിക്ക് ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിന് വരുത്തുന്ന എല്ലാ നന്മയും സർവ്വസമാധാനവും നിമിത്തം അവർ പേടിച്ചു വിറയ്ക്കും.”
Jonah 1:16അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവക്കു യാഗം കഴിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു.
Matthew 11:25ആ സമയത്തു തന്നെ യേശു ഉത്തരമായി പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് പഠിപ്പില്ലാത്തവരായി, ശിശുക്കളെപ്പോലെയുള്ളവർക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു.