John 1:51
സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ്റെമേൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നീ കാണും എന്നും അവനോടു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 28:12അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു ഗോവണി; അതിന്‍റെ മുകളറ്റം സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്‍റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.
Daniel 7:9“ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ 2 അവർ ന്യായാസനങ്ങൾ വച്ചു. 1 കാലാതീതനായ + 7:9 കാലാതീതനായ കാലാതീതനായ ദൈവം ഒരുവൻ ഇരുന്നു. 2 അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും 1 അവന്‍റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും 2 അവന്‍റെ സിംഹാസനം അഗ്നിജ്വാലയും 1 അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. 1
Zechariah 13:7“വാളേ, എന്‍റെ ഇടയന്‍റെ നേരെയും 2 എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരെയും ഉണരുക” 2 എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; 1 “ആടുകൾ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക; 2 ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും. 1
Matthew 4:11അപ്പോൾ പിശാച് അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു. 1 യേശു തന്‍റെ ദൗത്യം ആരംഭിക്കുന്നു
Matthew 9:6എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: “എഴുന്നേൽക്ക, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
Matthew 16:27മനുഷ്യപുത്രൻ തന്‍റെ പിതാവിന്‍റെ മഹത്വത്തിൽ തന്‍റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തനും അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.