John 19:11
അതിന് യേശു അവനോട്: ഉയരത്തിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ എന്‍റെ മേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ട് എന്നെ നിന്‍റെ പക്കൽ ഏല്പിച്ചവന് അധികം പാപം ഉണ്ട് എന്നു ഉത്തരം പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 9:14സർവ്വഭൂമിയിലും എന്നെപ്പോലെ വേറാരുമില്ല എന്നു നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്‍റെ ബാധകളൊക്കെയും നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെമേലും നിന്‍റെ ജനത്തിന്മേലും അയയ്ക്കും.
Psalms 39:9ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു; 2 അങ്ങല്ലോ അങ്ങനെ വരുത്തിയത്. 1
Jeremiah 27:5“ഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യരെയും മൃഗങ്ങളെയും എന്‍റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്ക് ബോധിച്ചവനു ഞാൻ അത് കൊടുക്കും.
Daniel 4:17അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും 2 അത് തനിക്കു ബോധിച്ചവന് കൊടുക്കുകയും 1 മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കുകയും ചെയ്യുന്നു 2 എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് 1 ഈ തീരുമാനം ദൂതന്മാരുടെ നിർണ്ണയവും 2 വിധി വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.“
Daniel 4:32നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; നിന്‍റെ വാസം കാട്ടിലെ മൃഗങ്ങളോടുകൂടി ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ല് തീറ്റും; അത്യുന്നതനായ ദൈവം മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്കു ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴുകാലം കഴിയും.”
Daniel 5:21അങ്ങനെ അവൻ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കപ്പെട്ടു; അവന്‍റെ ഹൃദയം മൃഗപ്രായമായിത്തീർന്നു. അവന്‍റെ വാസം കാട്ടുകഴുതകളോടുകൂടി ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ല് തീറ്റി. മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന് നിയമിക്കുകയും ചെയ്യുന്നു എന്നു അവൻ അറിഞ്ഞതുവരെ അവന്‍റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.