Jonah 2:9
ഞാനോ സ്തോത്രനാദത്തോടെ നിനക്ക് യാഗം അർപ്പിക്കും; 2 നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും. 2 രക്ഷ യഹോവയിൽ നിന്നു തന്നെ വരുന്നു.”
ബൈബിൾ (മലയാളം)
In The King James Version
In Context
8മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ 2 തങ്ങളോട് ദയാലുവായവനെ ഉപേക്ഷിക്കുന്നു. 1
10അപ്പോൾ യഹോവ മത്സ്യത്തോടു കല്പിച്ചു. അത് യോനയെ കരയ്ക്ക് ഛർദ്ദിച്ചു.
Cross References
Genesis 35:3നാം പുറപ്പെട്ടു ബേഥേലിലേക്കു പോകുക; എന്‍റെ കഷ്ടകാലത്ത് എന്‍റെ പ്രാർത്ഥന കേൾക്കുകയും ഞാൻ പോയ വഴിയിൽ എന്നോട് കൂടെയിരിക്കുകയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും” എന്നു പറഞ്ഞു.
1 Samuel 12:21എന്നാൽ നിങ്ങൾ ഉപകാരമില്ലാത്തതും, രക്ഷിപ്പാൻ കഴിയാത്തതുമായ മിത്ഥ്യാ ദേവന്മാരിലേക്ക് തിരിയരുത്; എന്തെന്നാൽ അവ മിത്ഥ്യാ രൂപങ്ങൾ തന്നേയല്ലോ.
Job 22:27നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്‍റെ പ്രാർത്ഥന കേൾക്കും; 2 നീ നിന്‍റെ നേർച്ചകൾ കഴിക്കും. 1
Psalms 37:39നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്ന് വരുന്നു; 2 കഷ്ടകാലത്ത് കർത്താവ് അവരുടെ ദുർഗ്ഗം ആകുന്നു. 1
Psalms 50:23സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; 2 തന്‍റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്‍റെ രക്ഷയെ കാണിച്ചുകൊടുക്കും.“
Psalms 68:20നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു; 2 മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ. 1