Joshua 11:2
വടക്ക് മലമ്പ്രദേശത്തും കിന്നെരോത്തിന് തെക്ക് സമഭൂമിയിലും താഴ്‌വരയിലും പടിഞ്ഞാറ് ദോർമേടുകളിലുമുള്ള രാജാക്കന്മാരുടെ അടുക്കൽ ആളയച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Joshua 10:6അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ആളയച്ച്: “അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽവന്ന് ഞങ്ങളെ സഹായിച്ച് രക്ഷിക്കേണമേ; പർവ്വതങ്ങളിൽ പാർക്കുന്ന അമോര്യരാജാക്കന്മാർ ഞങ്ങൾക്ക് വിരോധമായി ഒന്നിച്ച് കൂടിയിരിക്കുന്നു” എന്നു പറയിപ്പിച്ചു.
Joshua 11:21അക്കാലത്ത് യോശുവ മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നിവിടങ്ങളിലെ അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി.
Joshua 12:23ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജനതകളുടെ രാജാവ്;
Joshua 17:11അത് വടക്ക് ആശേരിന്‍റെയും കിഴക്ക് യിസ്സാഖാരിന്‍റെയും അവകാശഭൂമിയോട് ചേർന്നിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്‍റെ നഗരങ്ങളും യിബ്ളെയാമും അതിന്‍റെ നഗരങ്ങളും ദോർനിവാസികളും അതിന്‍റെ നഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്‍റെ നഗരങ്ങളും താനാക്ക് നിവാസികളും അതിന്‍റെ നഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്‍റെ നഗരങ്ങളും ഉണ്ടായിരുന്നു; ഇവ മൂന്നു മലമ്പ്രദേശങ്ങൾ ആകുന്നു.
1 Kings 4:11നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; ശലോമോന്‍റെ മകൾ താഫത്ത് അവന്‍റെ ഭാര്യയായിരുന്നു;
Luke 1:39കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്നു,