യോശുവ 12:1
യിസ്രായേൽ മക്കൾ യോർദ്ദാന്‍ നദിക്ക് കിഴക്ക് അർന്നോൻ താഴ്വര മുതൽ ഹെർമ്മോൻ പർവ്വതം വരെയും കിഴക്കെ അരാബാ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 21:13അവിടെനിന്ന് പുറപ്പെട്ടു അമോര്യരുടെ ദേശത്തുനിന്ന് ഉത്ഭവിച്ച് മരുഭൂമിയിൽക്കൂടി ഒഴുകുന്ന അർന്നോൻതോട്ടിനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിനും അമോര്യർക്കും മദ്ധ്യത്തിൽ മോവാബിന്‍റെ അതിരായിരുന്നു. അതുകൊണ്ട്: 1
Numbers 21:24യിസ്രായേൽ അവനെ വാളിന്‍റെ വായ്ത്തലകൊണ്ട് വെട്ടി, അർന്നോൻ മുതൽ യാബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർത്തിവരെയും ഉള്ള അവന്‍റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിര്‍ ഉറപ്പുള്ളത് ആയിരുന്നു.
Deuteronomy 2:24നിങ്ങൾ എഴുന്നേറ്റ് യാത്ര പുറപ്പെട്ടു അർന്നോൻതാഴ്വര കടക്കുവിൻ; ഇതാ, ഞാൻ ഹെശ്ബോനിലെ അമോര്യ രാജാവായ സീഹോനെയും അവന്‍റെ ദേശത്തെയും നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവനോട് യുദ്ധം ചെയ്തു അത് കൈവശമാക്കുവാൻ തുടങ്ങുക.
Deuteronomy 3:1അനന്തരം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയിലൂടെ പോയി; അപ്പോൾ ബാശാൻരാജാവായ ഓഗും അവന്‍റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ടു എദ്രെയിൽ വച്ച് യുദ്ധംചെയ്തു.
Deuteronomy 4:44മോശെ യിസ്രായേൽ മക്കളുടെ മുമ്പിൽ വച്ച ന്യായപ്രമാണം ഇത് തന്നെ.
Deuteronomy 4:48അർന്നോൻതാഴ്വരയുടെ അറ്റത്തുള്ള അരോവേർ മുതൽ ഹെർമ്മോൻ എന്ന സീയോൻപർവ്വതംവരെയും