Judges 6:4
അവർ യിസ്രയേലിന് വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിച്ചിരുന്നു. യിസ്രായേലിനു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിച്ചിരുന്നില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 10:19കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാരിലേക്കു പോകുന്ന വഴിയായി ഗസ്സാവരെയും സൊദോമിലേക്കും ഗൊമോരയിലേക്കും ആദ്മയിലേക്കും സെബോയീമിലേക്കും പോകുന്ന വഴിയായി ലാശവരെയും ആയിരുന്നു.
Leviticus 26:16ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും; കണ്ണിന് മങ്ങലുണ്ടാക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെമേൽ വരുത്തും; നിങ്ങളുടെ വിത്ത് നിങ്ങൾ വെറുതെ വിതയ്ക്കും; ശത്രുക്കൾ അത് ഭക്ഷിക്കും.
Deuteronomy 28:31നിന്‍റെ കാളയെ നിന്‍റെ മുമ്പിൽവച്ച് അറുക്കും; എന്നാൽ നീ അതിന്‍റെ മാംസം തിന്നുകയില്ല. നിന്‍റെ കഴുതയെ നിന്‍റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്‍റെ ആടുകളെ ശത്രുക്കൾ കൈവശമാകും; അവയെ വിടുവിക്കുവാൻ നിനക്കു ആരും ഉണ്ടാകുകയില്ല.
Deuteronomy 28:51നീ നശിക്കുന്നതുവരെ അവർ നിന്‍റെ മൃഗഫലവും കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്‍റെ കന്നുകാലികളുടെയും ആടുകളുടെയും പേറോ പിറപ്പോ ഒന്നും ശേഷിപ്പിക്കുകയില്ല.
Jeremiah 5:17നിന്‍റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ട നിന്‍റെ വിളവും ആഹാരവും അവർ ഭക്ഷിച്ചുതീർക്കും; 2 അവർ നിന്‍റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; 1 അവർ നിന്‍റെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തിന്നും; 2 നീ ആശ്രയിക്കുന്ന നിന്‍റെ ഉറപ്പുള്ള പട്ടണങ്ങളെ 2 അവർ വാൾകൊണ്ടു ശൂന്യമാക്കിക്കളയും.
Obadiah 1:5“കള്ളന്മാർ നിന്‍റെ അടുക്കൽ വന്നാലോ, 2 രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ, 1 നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു. 2 അവർ തങ്ങൾക്ക് മതിയാകുവോളം മോഷ്ടിക്കുകയില്ലയോ? 1 മുന്തിരിപ്പഴം പറിക്കുന്നവർ നിന്‍റെ അടുക്കൽ വന്നാൽ 2 അവർ കാലാ പെറുക്കുവാനുള്ള പഴം ശേഷിപ്പിക്കുകയില്ലയോ? 1