bible.software › ന്യായാധിപന്മാർ › ന്യായാധിപന്മാർ 8 › ന്യായാധിപന്മാർ 8:20
ന്യായാധിപന്മാർ 8:20
പിന്നെ അവൻ തന്‍റെ ആദ്യജാതനായ യേഥെരിനോട്: “എഴുന്നേറ്റ് അവരെ കൊല്ലുക” എന്നു പറഞ്ഞു. എന്നാൽ അവൻ യുവാവ് ആകകൊണ്ട് പേടിച്ച് വാൾ ഊരാതെ നിന്നു.
ബൈബിൾ (മലയാളം)
In The King James Version
And he said unto Jether his firstborn, Up, and slay them. But the youth drew not his sword: for he feared, because he was yet a youth.
In Context
19അതിന് അവൻ: “അവർ എന്‍റെ സഹോദരന്മാർ; എന്‍റെ അമ്മയുടെ മക്കൾ തന്നെ. അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവ ജീവിക്കുന്നതിനാൽ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു” എന്നു പറഞ്ഞു.
21അപ്പോൾ സേബഹും സൽമുന്നയും: “നീ തന്നെ എഴുന്നേറ്റ് ഞങ്ങളെ കൊല്ലുക; ആളെപ്പോലെയല്ലോ അവന്‍റെ ബലം” എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു. 1 ഗിദെയോന്‍റെ ഏഫോദ്
Read all of ന്യായാധിപന്മാർ 8
Cross References
Joshua 10:24അപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ എല്ലാം വിളിപ്പിച്ചു. തന്നോടുകൂടെ പോയ പടയാളികളുടെ അധിപതിമാരോടു: “ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വെക്കുവീൻ” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു.
Psalms 149:9എഴുതിയിരിക്കുന്ന വിധി അവരുടെ മേൽ നടത്തേണ്ടതിനും തന്നെ. 2 അത് കർത്താവിന്‍റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. 1 യഹോവയെ സ്തുതിക്കുവിൻ.
This Verse In Other Editions
Study ന്യായാധിപന്മാർ 8:20