Judges 8:6
“നിന്‍റെ സൈന്യത്തിന് ഞങ്ങൾ അപ്പം കൊടുക്കണ്ടതിന് സേബഹും സൽമുന്നയും നിന്‍റെ അധീനതയിൽ ആകുന്നുവോ” എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 25:13അവരുടെ ജനനക്രമം അനുസരിച്ച് പേരുപേരായി യിശ്മായേലിന്‍റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: യിശ്മായേലിന്‍റെ ആദ്യജാതൻ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം,
Genesis 37:28മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചുകയറ്റി, യിശ്മായേല്യർക്ക് ഇരുപതു വെള്ളിക്കാശിനു + 37:28 ഇരുപതു വെള്ളിക്കാശിനു 230 ഗ്രാം വെള്ളി വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.
Judges 8:15അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: “ക്ഷീണിച്ചിരിക്കുന്ന നിന്‍റെ ആളുകൾക്ക് ഞങ്ങൾ അപ്പം കൊടുക്കണ്ടതിന് സേബഹും സൽമുന്നയും നിന്‍റെ അധികാരത്തിൻ കീഴിൽ ആകുന്നുവോ എന്ന് പറഞ്ഞ് നിങ്ങൾ എന്നെ പരിഹസിച്ച സേബഹും സൽമുന്നയും ഇതാ” എന്നു പറഞ്ഞു.
1 Samuel 25:11ഞാൻ എന്‍റെ അപ്പവും വെള്ളവും എന്‍റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എവിടെനിന്ന് വന്നു എന്നു അറിയാത്തവർക്ക് കൊടുക്കുമോ” എന്നു ഉത്തരം പറഞ്ഞു.
2 Kings 14:9അതിന് യിസ്രായേൽ രാജാവായ യെഹോവാശ് യെഹൂദാ രാജാവായ അമസ്യാവിനു മറുപടി പറഞ്ഞയച്ചത്: “ലെബാനോനിലെ മുൾപ്പടർപ്പ് ദേവദാരുവിനോട്, ‘നിന്‍റെ മകളെ എന്‍റെ മകന് ഭാര്യയായി തരിക’ എന്നു ആളയച്ചു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകുന്ന വഴിയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.
Philippians 2:21യേശുക്രിസ്തുവിന്‍റെ കാര്യമല്ല സ്വന്ത കാര്യമല്ലോ എല്ലാവരും നോക്കുന്നത്.