Judges 9:53
അപ്പോൾ ഒരു സ്ത്രീ തിരികല്ലിന്‍റെ പിള്ള അബീമേലെക്കിന്‍റെ തലയിൽ ഇട്ടു അവന്‍റെ തലയോട് തകർത്തുകളഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
And a certain woman cast a piece of a millstone upon Abimelech’s head, and all to brake his skull.
In Context
Cross References
Judges 4:9അതിന് അവൾ: “ഞാൻ നിന്നോടുകൂടെ പോരാം; എന്നിരുന്നാലും നിന്‍റെ ഈ യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്ക് ലഭിക്കുകയില്ല; എന്തുകൊണ്ടെന്നാൽ യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും” എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റ് ബാരാക്കിനോടുകൂടെ കേദെശിലേക്ക് പോയി.
Judges 9:20അല്ലെങ്കിൽ അബീമേലെക്കിൽനിന്ന് തീ പുറപ്പെട്ടു ശെഖേമിലേയും ബേത് മില്ലൊവിലേയും പൗരന്മാരെയും, നിങ്ങളിൽനിന്ന് തീ പുറപ്പെട്ടു അവനെയും ദഹിപ്പിക്കട്ടെ.”
2 Samuel 20:21കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ് രാജാവിനെതിരെ തന്‍റെ കരം ഉയർത്തിയിരിക്കുന്നു; അവനെ മാത്രം വിട്ടുതന്നാൽ മതി; ഞാൻ പട്ടണത്തെ വിട്ടുപോകും” എന്നു പറഞ്ഞു. സ്ത്രീ യോവാബിനോട്: “നോക്കിക്കൊള്ളുക! അവന്‍റെ തല മതിലിന്‍റെ മുകളിൽനിന്ന് നിന്‍റെ അടുക്കൽ ഇട്ടുതരും” എന്നു പറഞ്ഞു.
Jeremiah 49:20അതുകൊണ്ട് യഹോവ ഏദോമിനെക്കുറിച്ച് ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ: ആട്ടിൻകൂട്ടത്തിൽ ചെറിയവരെ അവർ ഇഴച്ചുകൊണ്ടുപോകും; അവിടുന്ന് അവരുടെ മേച്ചിൽപ്പുറങ്ങളെ അവരോടുകൂടി ശൂന്യമാക്കും.