Lamentations 4:21
ഊസ് ദേശത്ത് പാർക്കുന്ന ഏദോംപുത്രിയേ, 2 സന്തോഷിച്ച് ആനന്ദിക്ക; 1 പാനപാത്രം നിന്‍റെ അടുക്കലേക്കും വരും; 2 നീ ലഹരിപിടിച്ച് നിന്നെത്തന്നെ നഗ്നയാക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 36:28ദീശാന്‍റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
Job 1:1ഊസ് ദേശത്ത് ഇയ്യോബ് എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു. അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
Psalms 137:7“ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!” 2 എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി 2 യഹോവേ, യെരൂശലേമിന്‍റെ നാൾ ഓർമ്മിക്കേണമേ. 1
Isaiah 34:1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; 2 വംശങ്ങളേ, ശ്രദ്ധതരുവിൻ; 1 ഭൂമിയും അതിന്‍റെ നിറവും 2 ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ. 1
Jeremiah 25:15യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ക്രോധമദ്യം നിറഞ്ഞ പാനപാത്രം എന്‍റെ കൈയിൽനിന്നു വാങ്ങി ഞാൻ നിന്നെ അയയ്ക്കുന്ന ജനതകളെയെല്ലാം കുടിപ്പിക്കുക.
Jeremiah 49:12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പാനപാത്രം കുടിക്കുവാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകുകയില്ല; നീയും കുടിക്കേണ്ടിവരും.