Lamentations 4:9
വാൾകൊണ്ട് മരിക്കുന്നവർ 2 വിശപ്പുകൊണ്ട് മരിക്കുന്നവരിലും ഭാഗ്യവാന്മാർ; 1 നിലത്തിൽ ഫലമില്ലായ്കയാൽ 2 വിശപ്പിന്‍റെ പീഡയാൽ അവർ ക്ഷീണിച്ചുപോകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 28:51നീ നശിക്കുന്നതുവരെ അവർ നിന്‍റെ മൃഗഫലവും കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്‍റെ കന്നുകാലികളുടെയും ആടുകളുടെയും പേറോ പിറപ്പോ ഒന്നും ശേഷിപ്പിക്കുകയില്ല.
Jeremiah 16:4“അവർ മാരകരോഗത്താൽ മരിക്കും; ആരും അവരെക്കുറിച്ചു വിലപിക്കുകയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ, അവർ നിലത്തിനു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവർ നശിച്ചുപോകും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.”
Ezekiel 7:15പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും; 2 വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; 2 പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും. 1
Ezekiel 33:10“അതുകൊണ്ട് മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: ‘ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങൾ ക്ഷയിച്ചുപോകുന്നു; ഞങ്ങൾ എങ്ങനെ ജീവിച്ചിരിക്കും’ എന്നു നിങ്ങൾ പറയുന്നു.