Leviticus 14:17
ഉള്ളംകൈയിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവൻ്റെ വലതുകാതിൻ്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലതുകാലിന്‍റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്‍റെ രക്തത്തിന്മീതെ പുരട്ടേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 29:20ആട്ടുകൊറ്റനെ അറുത്ത് അതിന്‍റെ രക്തം കുറെ എടുത്ത് അഹരോന്‍റെ വലത്തെ കാതിലും അവന്‍റെ പുത്രന്മാരുടെ വലത്തെ കാതിലും അവരുടെ വലത്തെ കയ്യുടെ പെരുവിരലിലും വലത്തെ കാലിൻ്റെ പെരുവിരലിലും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
Leviticus 8:30മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും അല്പാല്പം എടുത്ത് അഹരോൻ്റെമേലും അവന്‍റെ വസ്ത്രത്തിന്മേലും അവന്‍റെ പുത്രന്മാരുടെമേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്‍റെ വസ്ത്രത്തെയും അവന്‍റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
Ezekiel 36:27ഞാൻ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും.
Titus 3:3മുമ്പെ നാമും ഭോഷന്മാരും അനുസരണമില്ലാത്തവരും വഞ്ചിക്കപ്പെട്ടവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും വിദ്വേഷത്തിലും അസൂയയിലും കാലം കഴിക്കുന്നവരും നിന്ദിതരും അന്യോന്യം വെറുക്കുന്നവരും ആയിരുന്നുവല്ലോ.