Leviticus 23:3
ആറു ദിവസം ജോലി ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്നു ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
4“അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു:
Cross References
Exodus 16:23അവൻ അവരോട്: “അത് യഹോവ കല്പിച്ചത് തന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്ക് വിശുദ്ധമായ ശബ്ബത്ത്. ചുടുവാനുള്ളത് ചുടുവിൻ; പാകം ചെയ്യുവാനുള്ളത് പാകം ചെയ്യുവിൻ; ശേഷിക്കുന്നത് നാളത്തേക്ക് സൂക്ഷിച്ചുവയ്ക്കുവീൻ.”
Exodus 16:30അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
Exodus 23:12ആറു ദിവസം വേല ചെയ്യുക; ഏഴാം ദിവസം നിന്‍റെ കാളയും കഴുതയും വിശ്രമിക്കുവാനും നിന്‍റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പിക്കുവാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം.
Exodus 34:21“ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; ഉഴവുകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.
Leviticus 19:3“നിങ്ങൾ ഓരോരുത്തനും താന്താന്‍റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്‍റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Isaiah 56:2ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു 2 ദോഷം ചെയ്യാത്തവിധം തന്‍റെ കൈ സൂക്ഷിച്ചുംകൊണ്ട് 1 ഇതു ചെയ്യുന്ന മർത്യനും 2 ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.” 1