Leviticus 25:2
“നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്ക് തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവയ്ക്കു ശബ്ബത്ത് ആചരിക്കേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
1യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്തത്:
Cross References
Exodus 23:10ആറു വർഷം നിന്‍റെ നിലം വിതച്ച് വിളവ് എടുത്തുകൊള്ളുക.
Leviticus 23:32അത് നിങ്ങൾക്ക് സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തീയതി വൈകുന്നേരംമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം.”
Leviticus 26:35നിങ്ങൾ അവിടെ വസിച്ചിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന് അനുഭവമാകാതിരുന്ന സ്വസ്ഥത അത് ശൂന്യമായി കിടക്കുന്ന നാളെല്ലാം അനുഭവിക്കും.
Deuteronomy 32:49”നീ യെരിഹോവിനെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ, നെബോമലമുകളിൽ കയറി, ഞാൻ യിസ്രായേൽ മക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻദേശം നോക്കി കാണുക.
2 Chronicles 36:21യിരെമ്യാപ്രവാചകൻ മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന് ഇത് സംഭവിച്ചു. എഴുപതു വര്‍ഷം തികയുവോളം ദേശം ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്ത് അനുഭവിച്ചു.
Psalms 115:16സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; 2 ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു. 1