Leviticus 7:30
സ്വന്തകൈയാൽ അവൻ അത് യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; നെഞ്ചോടുകൂടി മേദസ്സും അവൻ കൊണ്ടുവരേണം. നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 29:24അത് എല്ലാം അഹരോന്‍റെ കയ്യിലും അവന്‍റെ പുത്രന്മാരുടെ കയ്യിലും വച്ചു യഹോവയുടെ സന്നിധിയിൽ + 29:24 നീരാജനം - ഉഴിയുക, നീരാജനത്തോടുകൂടിയ യാഗമാണ് നീരാജനാർപ്പണംനീരാജനാർപ്പണമായി നീരാജനം ചെയ്യേണം.
Leviticus 3:9അവൻ സമാധാനയാഗത്തിൽനിന്നു അതിന്‍റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു നട്ടെല്ലിൽനിന്നു പറിച്ചുകളയണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
Leviticus 8:27അവയെല്ലാം അഹരോന്‍റെ കൈയിലും അവന്‍റെ പുത്രന്മാരുടെ കൈയിലും വച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു.
Leviticus 9:21എന്നാൽ നെഞ്ചിൻ്റെ കഷണങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു.
Numbers 6:20പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇത് നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച + 6:20 ഉദർച്ച ഉയർപ്പിക്കുന്നത് ചെയ്ത കൈക്കുറകോടും കൂടി പുരോഹിതനുവേണ്ടി വിശുദ്ധമാകുന്നു; അതിന്‍റെശേഷം വ്രതസ്ഥന് വീഞ്ഞ് കുടിക്കാം.
Psalms 110:3നിന്‍റെ സേനാദിവസത്തില്‍ നിന്‍റെ ജനം സ്വമേധയാ നിനക്കു വിധേയപ്പെട്ടിരിക്കും; 2 വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടി ഉഷസ്സിന്‍റെ ഉദരത്തിൽനിന്ന് പുറപ്പെടുന്ന 2 മഞ്ഞുപോലെ യുവാക്കൾ നിനക്കുവേണ്ടി പുറപ്പെട്ടുവരും. 1