Luke 7:13
അവളെ കണ്ടിട്ട് കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയണ്ട എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
And when the Lord saw her, he had compassion on her, and said unto her, Weep not.
In Context
Cross References
Judges 10:16അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ്, യഹോവയെ സേവിച്ചു; ആകയാൽ അവരുടെ അരിഷ്ടതയിൽ യഹോവക്ക് സഹതാപം തോന്നി.
Psalms 86:15കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; 2 ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ. 1
Isaiah 63:9അവരുടെ കഷ്ടതയിൽ എല്ലാം അവിടുന്ന് കഷ്ടപ്പെട്ടു; 2 അവിടുത്തെ സന്മുഖദൂതൻ + 63:9 സന്മുഖദൂതൻ ദൈവസന്നിധിയിൽ നിൽക്കുന്ന ദൂതൻ. അവരെ രക്ഷിച്ചു; 1 തന്‍റെ സ്നേഹത്തിലും കനിവിലും അവിടുന്ന് അവരെ വീണ്ടെടുത്തു; 2 പുരാതനകാലത്തെല്ലാം അവിടുന്ന് അവരെ ചുമന്നുകൊണ്ടു നടന്നു. 1
Jeremiah 31:20“എഫ്രയീം എന്‍റെ വാത്സല്യപുത്രനോ? 2 ഓമനക്കുട്ടിയോ? 1 ഞാൻ അവന് വിരോധമായി സംസാരിക്കുമ്പോഴെല്ലാം 2 അവനെക്കുറിച്ച് എന്‍റെ മനസ്സിൽ ഓർക്കുന്നു; 1 അതുകൊണ്ട് എന്‍റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; 2 ഞാൻ അവനോട് കരുണ കാണിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
Mark 8:2ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെയുണ്ട്; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് എനിക്ക് അവരോട് അലിവ് തോന്നുന്നു;
Luke 8:52എല്ലാവരും അവളെ ഓർത്തു കരയുകയും, ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുമ്പോൾ: കരയണ്ട, അവൾ മരിച്ചില്ല, ഉറങ്ങുകയാണ് എന്നു അവൻ പറഞ്ഞു.