Luke 8:24
അവർ പേടിച്ചു യേശുവിന്‍റെ അടുക്കെ ചെന്നു: ”നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു” എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 65:7ദൈവം സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും 2 ജനതകളുടെ കലഹവും ശമിപ്പിക്കുന്നു. 1
Psalms 104:6അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; 2 വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു. 1
Psalms 116:3മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; 2 ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. 1
Isaiah 50:2ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിക്കുവാനും 2 ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിക്കുവാനും കാരണം എന്ത്? 1 വീണ്ടെടുക്കുവാൻ കഴിയാത്തവിധം എന്‍റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? 2 അല്ല, വിടുവിക്കുവാൻ എനിക്ക് ശക്തിയില്ലയോ? 1 ഇതാ, എന്‍റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വറ്റിച്ചുകളയുന്നു; 2 നദികളെ മരുഭൂമികളാക്കുന്നു; 2 വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു. 1
Lamentations 3:54വെള്ളം എന്‍റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; 2 ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു. 1
Matthew 14:30എന്നാൽ അവൻ കാറ്റ് കണ്ടു ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ: “കർത്താവേ, എന്നെ രക്ഷിക്കേണമേ“ എന്നു നിലവിളിച്ചു.