Mark 5:40
അവൻ അവരെല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ട് കുട്ടി കിടക്കുന്ന ഇടത്തുചെന്ന് കുട്ടിയുടെ കൈയ്ക്കു പിടിച്ചു:
ബൈബിൾ (മലയാളം)
In The King James Version
In Context
41ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.
Cross References
Genesis 19:14അങ്ങനെ ലോത്ത് ചെന്നു തന്‍റെ പുത്രിമാരെ വിവാഹം ചെയ്യുവാനുള്ള മരുമക്കളോടു സംസാരിച്ചു: “നിങ്ങൾ എഴുന്നേറ്റ് ഈ സ്ഥലം വിട്ട് പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും” എന്നു പറഞ്ഞു. എന്നാൽ അവൻ തമാശ പറയുന്നു എന്നു അവന്‍റെ മരുമക്കൾക്കു തോന്നി.
Nehemiah 2:19എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും അരാബ്യനായ ഗേശെമും ഇത് കേട്ട് ഞങ്ങളെ പരിഹസിച്ച് നിന്ദിച്ചു; “നിങ്ങൾ ചെയ്യുന്ന ഈ കാര്യം എന്ത്? നിങ്ങൾ രാജാവിനോട് മത്സരിപ്പാൻ ഭാവിക്കുന്നുവോ?” എന്നു ചോദിച്ചു.
Psalms 22:7എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; 2 അവർ അധരം മലർത്തി തലകുലുക്കി പറയുന്നു: 1
Matthew 7:6വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽ കൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരും. 1 പ്രാർത്ഥനയുടെ ശക്തി
Luke 8:53അവരോ അവൾ മരിച്ചുപോയി എന്നു അറിയുന്നതുകൊണ്ട് അവനെ പരിഹസിച്ചു.
Acts 17:32മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ടു ചിലർ പരിഹസിക്കുകയും; മറ്റുചിലർ: “ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്‍റെ പ്രസംഗം കേൾക്കാം” എന്നു പറഞ്ഞു.