Mark 9:35
അവൻ ഇരുന്നിട്ട് പന്തിരുവരെയും ഒരുമിച്ചുവിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
34അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവച്ചു വാദിച്ചിരുന്നതുകൊണ്ടു മിണ്ടാതിരുന്നു.
Cross References
Jeremiah 45:5എന്നാൽ നീ നിനക്കായിട്ട് വലിയ കാര്യങ്ങൾ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്; ഞാൻ സർവ്വജഡത്തിനും അനർത്ഥം വരുത്തും” എന്നു യഹോവയുടെ അരുളപ്പാട്; “എങ്കിലും നീ പോകുന്ന എല്ലാ സ്ഥലത്തും ഒരു കൊള്ളപോലെ ഞാൻ നിന്‍റെ ജീവനെ നിനക്കു തരും എന്നിങ്ങനെ നീ അവനോടു പറയേണം” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Matthew 23:11നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
Luke 14:10നിന്നെ ആരെങ്കിലും ക്ഷണിച്ചാൽ ചെന്നു ഒടുവിലത്തെ സ്ഥാനത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ വിരുന്നിന് നിന്നോടുകൂടെ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും.
Luke 22:26നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ മൂത്തവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.