Matthew 23:35
ഇതിന്‍റെ ഫലമോ നീതിമാനായ ഹാബെലിൻ്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽവച്ച് കൊന്നവനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 9:5നിങ്ങളുടെ ജീവനായിരിക്കുന്ന രക്തത്തിന് ഞാൻ നിശ്ചയമായും പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; ഓരോ മനുഷ്യന്‍റെ സഹോദരനോടും ഞാൻ മനുഷ്യന്‍റെ ജീവന് പകരം ചോദിക്കും.
Deuteronomy 21:7“ഞങ്ങളുടെ കൈകൾ ആ രക്തം ചൊരിഞ്ഞിട്ടില്ല, ഞങ്ങളുടെ കണ്ണ് അത് കണ്ടിട്ടുമില്ല.
2 Kings 24:4അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചതും യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാൻ യഹോവയ്ക്ക് മനസ്സായില്ല.
Isaiah 26:21യഹോവ ഭൂവാസികളെ അവരുടെ അകൃത്യം നിമിത്തം 2 ശിക്ഷിക്കുവാൻ തന്‍റെ സ്ഥലത്തുനിന്ന് ഇതാ വരുന്നു. 1 ഭൂമി താൻ കുടിച്ച രക്തം മുഴുവനും വെളിപ്പെടുത്തും; 2 തന്നിലുള്ള മൃതന്മാരെ ഇനി മൂടിവയ്ക്കുകയുമില്ല.
Jeremiah 2:34നിന്‍റെ ഉടുപ്പിൻ്റെ വിളുമ്പിലും 2 കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; 1 ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചത്. 2 ഇവയെക്കുറിച്ചെല്ലാം ഞാൻ ന്യായവാദം കഴിക്കും.” 1
Jeremiah 26:23അവർ ഊരീയാവിനെ മിസ്രയീമിൽ നിന്ന് യെഹോയാക്കീം രാജാവിന്‍റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്ന് അവന്‍റെ ശവം സാമാന്യജനത്തിന്‍റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.