Matthew 6:19
പുഴുവും തുരുമ്പും തിന്നു തീർക്കുന്നതും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾക്ക് തന്നെ നിക്ഷേപം സ്വരൂപിക്കരുത്.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 31:24“ഞാൻ പൊന്ന് എന്‍റെ ശരണമാക്കിയെങ്കിൽ, 2 തങ്കത്തോട് നീ എന്‍റെ ആശ്രയം എന്നു പറഞ്ഞുവെങ്കിൽ, 1
Psalms 62:10പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്; 2 സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സ് വയ്ക്കരുത്; 1
Proverbs 16:16തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്! 2 വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം! 1
Ecclesiastes 2:26തനിക്കു പ്രസാദമുള്ള മനുഷ്യന് അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന് അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്യുവാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.
Zephaniah 1:18യഹോവയുടെ ക്രോധദിവസത്തിൽ 2 അവരുടെ വെള്ളിക്കും പൊന്നിനും 1 അവരെ രക്ഷിക്കുവാൻ കഴിയുകയില്ല; 1 സർവ്വഭൂമിയും അവന്‍റെ ക്രോധത്തിന്‍റെ 2 തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും; 1 സകലഭൂവാസികൾക്കും 2 അവൻ ശീഘ്രസംഹാരം വരുത്തും.
Luke 12:21ദൈവവിഷയമായി സമ്പന്നൻ ആകാതെ, വിലയേറിയ കാര്യങ്ങളെ തനിക്കു തന്നെ സൂക്ഷിച്ചു വെയ്ക്കുന്നവൻ്റെ കാര്യം ഇങ്ങനെ ആകുന്നു.