Matthew 6:9
നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ: സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങേയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
ബൈബിൾ (മലയാളം)
In The King James Version
After this manner therefore pray ye: Our Father which art in heaven, Hallowed be thy name.
In Context
10അങ്ങേയുടെ രാജ്യം വരേണമേ; അങ്ങേയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
Cross References
Leviticus 10:3അപ്പോൾ മോശെ അഹരോനോട്: “യഹോവ അരുളിച്ചെയ്തത് ഇതുതന്നെ: എന്നോട് അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവ്വജനത്തിൻ്റെയും മുമ്പാകെ ഞാൻ മഹത്വപ്പെടും” എന്നു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.
1 Kings 8:43അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു, ഭൂമിയിലെ സകലജാതികളും അങ്ങേയുടെ ജനമായ യിസ്രായേലിനെപ്പോലെ അങ്ങയെ ഭയപ്പെടുവാനും, ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിനു അവിടുത്തെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും അവിടുത്തെ നാമത്തെ അറിയുവാനും തക്കവണ്ണം അന്യദേശക്കാരൻ അങ്ങേയോടു പ്രാർത്ഥിക്കുന്നതൊക്കെയും അങ്ങ് ചെയ്തുകൊടുക്കേണമേ.
2 Chronicles 20:6“ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജനതകളുടെ സകലരാജ്യങ്ങളും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പ്രാപ്തിയും നിനക്കുണ്ടല്ലോ.
Psalms 72:18താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി 2 യിസ്രായേലിന്‍റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. 1
Psalms 115:3നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; 2 തനിക്കു ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു. 1
Isaiah 37:20ഇപ്പോൾ ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങ് ഒരുവൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന് ഞങ്ങളെ അവന്‍റെ കൈയിൽനിന്നു രക്ഷിക്കേണമേ.”