Micah 3:7
അപ്പോൾ ദർശകന്മാർ ലജ്ജിക്കും; 2 ലക്ഷണം പറയുന്നവർ നാണിക്കും; 1 ദൈവത്തിൽനിന്ന് മറുപടി ലഭിക്കായ്കകൊണ്ട് 2 അവർ എല്ലാവരും വായ് പൊത്തും.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 9:11പരുനിമിത്തം മന്ത്രവാദികൾക്ക് മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ മിസ്രയീമ്യർക്കും ഉണ്ടായിരുന്നു.
1 Samuel 9:9പണ്ട് യിസ്രായേലിൽ ഒരുവൻ ദൈവത്തോട് ചോദിപ്പാൻ പോകുമ്പോൾ: “വരുവിൻ; നാം ദർശകന്‍റെ + 9:9 ദർശകൻ - ദൈവഹിതം മുൻകൂട്ടി ദർശിക്കുന്നവർ അടുക്കൽ പോകുക” എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്ന് ദർശകൻ എന്നു പറഞ്ഞുവന്നു.
1 Samuel 28:6ശൗല്‍ യഹോവയോട് ചോദിച്ചപ്പോൾ യഹോവ അവനോട് സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
Psalms 74:9ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; 2 യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; 2 ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല. 1
Isaiah 47:12നീ ബാല്യംമുതൽ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്‍റെ മന്ത്രവാദങ്ങൾകൊണ്ടും 2 ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോൾ നിന്നുകൊള്ളുക; 2 പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും! 1
Ezekiel 24:17നീ മൗനമായി നെടുവീർപ്പിട്ടുകൊള്ളുക; മരിച്ചവൾക്കുവേണ്ടി വിലാപം കഴിക്കരുത്; തലയ്ക്കു തലപ്പാവു കെട്ടി കാലിന് ചെരിപ്പിടുക; അധരം മൂടരുത്; മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നുകയും അരുത്.”