Nehemiah 2:3
അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ട് രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; എന്‍റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്‍റെ വാതിലുകൾ തീകൊണ്ട് വെന്തും കിടക്കുമ്പോൾ എന്‍റെ മുഖം വാടാതെ ഇരിക്കുന്നത് എങ്ങനെ?” എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 1:31അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: “എന്‍റെ യജമാനനായ ദാവീദ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ” എന്നു പറഞ്ഞു.
2 Chronicles 28:27ആഹാസ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേം നഗരത്തിൽ അടക്കം ചെയ്തു. യിസ്രായേൽ രാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്‍റെ മകനായ യെഹിസ്കീയാവ് അവനു പകരം രാജാവായി.
Nehemiah 1:3അതിന് അവർ എന്നോട്: “പ്രവാസത്തിൽനിന്ന് രക്ഷപെട്ട ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത് മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു. യെരൂശലേമിന്‍റെ മതിൽ ഇടിഞ്ഞും അതിന്‍റെ വാതിലുകൾ തീവെച്ച് ചുട്ടും കിടക്കുന്നു” എന്നു പറഞ്ഞു.
Psalms 38:7എന്‍റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; 2 എന്‍റെ ദേഹത്തിന് സൗഖ്യമില്ല. 1
Psalms 102:15യഹോവ സീയോനെ പണിയുകയും 2 തന്‍റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും 1
Lamentations 2:9സീയോൻ്റെ വാതിലുകൾ മണ്ണിൽ ആഴ്ന്നുപോയിരിക്കുന്നു; 2 അവളുടെ ഓടാമ്പൽ അവിടുന്ന് തകർത്ത് നശിപ്പിച്ചിരിക്കുന്നു; 1 അവളുടെ രാജാവും പ്രഭുക്കന്മാരും 2 ന്യായപ്രമാണം ഇല്ലാത്ത ജനതകളുടെ ഇടയിൽ പ്രവാസികളായി ഇരിക്കുന്നു; 1 അവളുടെ പ്രവാചകന്മാർക്ക് 2 യഹോവയിൽനിന്ന് ദർശനം ഉണ്ടാകുന്നതുമില്ല. 1