Nehemiah 3:13
താഴ്വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു. അവർ അത് പണിത് അതിന്‍റെ കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ച് കുപ്പവാതിൽവരെ മതിൽ ആയിരം മുഴം അറ്റകുറ്റം തീർത്തു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Joshua 15:34സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
1 Chronicles 4:18അവന്‍റെ ഭാര്യയായ യെഹൂദീയ ഗെദോരിന്‍റെ അപ്പനായ യേരെദിനെയും സോഖോവിന്‍റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. മേരെദ് പരിഗ്രഹിച്ച ഫറവോന്‍റെ മകളായ ബിഥ്യയുടെ പുത്രന്മാർ ഇവരാകുന്നു.
Nehemiah 2:13ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്ക്കലും ചെന്നു യെരൂശലേമിന്‍റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ച് ചുട്ടിരിക്കുന്നതും കണ്ടു.
Nehemiah 11:30സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്‍റെ വയലുകളിലും അസേക്കയിലും അതിന്‍റെ ഗ്രാമങ്ങളിലും പാർത്തു. അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ പാർത്തു.