Nehemiah 6:1
എന്നാൽ ഞാൻ മതിൽ പണിതു. ആ കാലത്ത് പടിവാതിലുകൾക്ക് കതകുകൾ വച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിക്കുന്നില്ലെന്ന് സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റ് ശത്രുക്കളും കേട്ടപ്പോൾ
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Nehemiah 2:10ഹോരോന്യനായ ഹോരോന്യ പട്ടണവാസിയായ സൻബല്ലത്തും + 2:10 സൻബല്ലത്തും ശമര്യ രാജ്യത്തെ അധികാരി അമ്മോന്യനായ ദാസൻ തോബീയാവും ഇത് കേട്ടപ്പോൾ യിസ്രായേൽ മക്കൾക്ക് ഗുണം ചെയ്‌വാൻ ഒരു ആൾ വന്നത് അവർക്ക് ഏറ്റവും അനിഷ്ടമായി. 1 നെഹെമ്യാവ് യെരൂശലേമിന്‍റെ മതിലുകൾ പരിശോധിക്കുന്നു
Nehemiah 3:1അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻ വാതിൽ പണിതു. അവർ അത് പ്രതിഷ്ഠിച്ച് അതിന്‍റെ കതകുകളും വച്ചു. ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അത് പ്രതിഷ്ഠിച്ചു.
Nehemiah 3:6പഴയവാതിൽ പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും അറ്റകുറ്റം തീർത്തു. അവർ അതിന്‍റെ പടികൾ വച്ചു കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ചു.
Nehemiah 4:6അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേലചെയ്‌വാൻ ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട് മതിൽ മുഴുവനും പകുതി പൊക്കംവരെ തീർത്തു.
Daniel 9:25അതുകൊണ്ട് നീ അറിയുകയും ഗ്രഹിക്കുകയും ചെയ്യേണ്ടത് എന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയുവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായ ഒരു അഭിഷിക്തനായ ഒരു നായകന്‍ + 9:25 ഒരു അഭിഷിക്തനായ ഒരു നായകന്‍ നിയമിക്കപ്പെട്ട നായകന്‍ വരെ ഏഴു ആഴ്ചവട്ടം; അറുപത്തിരണ്ട് ആഴ്ചവട്ടം കൊണ്ടു അതിനെ വീഥിയും കിടങ്ങുമായി, കഷ്ടകാലങ്ങളിൽ തന്നെ, വീണ്ടും പണിയും.