Nehemiah 7:5
വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന് പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്‍റെ ദൈവം എന്‍റെ മനസ്സിൽ തോന്നിച്ചു. അപ്പോൾ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്ക് കണ്ടുകിട്ടി. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കണ്ടു:
ബൈബിൾ (മലയാളം)
In The King James Version
In Context
4എന്നാൽ പട്ടണം വിശാലവും വലിയതും അകത്ത് ജനം ചുരുക്കവും ആയിരുന്നു. വീടുകൾ പണിതിരുന്നതുമില്ല.
Cross References
Ezra 2:62ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അത് കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു.
Nehemiah 5:19എന്‍റെ ദൈവമേ, ഞാൻ ഈ ജനത്തിന് വേണ്ടി ചെയ്തതൊക്കെയും എന്‍റെ നന്മയ്ക്കായിട്ട് ഓർക്കേണമേ.
Nehemiah 7:64ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു.
2 Corinthians 3:5ഞങ്ങളിൽനിന്ന് തന്നെ വരുന്നതുപോലെ സ്വയമായി വല്ലതും അവകാശപ്പെടാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; എന്നാൽ ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്‍റെ ദാനമത്രേ.
Philippians 2:12അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്‌പ്പോഴും അനുസരിച്ചതുപോലെ എന്‍റെ സാന്നിദ്ധ്യത്തിൽ മാത്രമല്ല, എന്‍റെ അസാന്നിദ്ധ്യത്തിലും ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുവിൻ.
James 1:16എന്‍റെ പ്രിയ സഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്.