നെഹെമ്യാവ് 8:16
അങ്ങനെ ജനം ചെന്നു ഒരോരുത്തൻ താന്താന്‍റെ വീടിന്‍റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്‍റെ പ്രാകാരങ്ങളിലും നീർവ്വാതിലിന്‍റെയും എഫ്രയീംവാതിലിന്റെയും വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 22:8”ഒരു പുതിയ വീട് പണിതാൽ നിന്‍റെ വീടിന്‍റെ മുകളിൽനിന്ന് ആരെങ്കിലും വീണ് വീടിന്മേൽ രക്തപാതകം വരാതിരിക്കുന്നതിന് നീ അതിന് കൈമതിൽ ഉണ്ടാക്കേണം.
2 Kings 14:13അഹസ്യാവിന്‍റെ മകനായ യെഹോവാശിന്‍റെ മകൻ അമസ്യാവ് എന്ന യെഹൂദാരാജാവിനെ യിസ്രായേൽ രാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവച്ച് തടവുകാരനായി പിടിച്ച് യെരൂശലേമിലേക്ക് കൊണ്ടുവന്നു. യെരൂശലേമിന്‍റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം അവൻ ഇടിച്ചുകളഞ്ഞു.
2 Chronicles 33:5യഹോവയുടെ ആലയത്തിന്‍റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സൈന്യത്തിനു ബലിപീഠങ്ങൾ പണിതു.
Nehemiah 8:1അങ്ങനെ യിസ്രായേൽ മക്കൾ തങ്ങളുടെ പട്ടണങ്ങളിൽ വസിച്ചിരിക്കുമ്പോൾ, ഏഴാം മാസം സകലജനവും നീർവ്വാതിലിന്‍റെ മുമ്പിലുള്ള വിശാലസ്ഥലത്ത് ഒരുമനപ്പെട്ട് വന്നുകൂടി. യഹോവ യിസ്രായേലിനു കല്പിച്ച് നൽകിയ മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോട് പറഞ്ഞു.
Nehemiah 12:37അവർ ഉറവുവാതിൽ കടന്ന് നേരെ ദാവീദിന്‍റെ നഗരത്തിന്‍റെ പടിക്കെട്ടിൽകൂടി ദാവീദിന്‍റെ അരമനക്കപ്പുറം മതിലിന്‍റെ കയറ്റത്തിൽ കിഴക്ക് നീർവ്വാതിൽവരെ ചെന്നു.
Jeremiah 19:13മലിനമായിരിക്കുന്ന യെരൂശലേമിലെ വീടുകളും, യെഹൂദാ രാജാക്കന്മാരുടെ അരമനകളും, അവർ മട്ടുപ്പാവുകളിൽവച്ച് ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാണിക്കുകയും, അന്യദേവന്മാർക്ക് പാനീയബലി പകരുകയും ചെയ്ത എല്ലാ ഭവനങ്ങളും തോഫെത്ത് എന്ന സ്ഥലംപോലെയാകും.”