Nehemiah 9:28
അവർക്ക് സ്വസ്ഥത ലഭിച്ചപ്പോൾ അവർ വീണ്ടും അങ്ങേക്ക് അനിഷ്ടമായത് ചെയ്തു. അതുകൊണ്ട് അങ്ങ് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കുകയും അവർ അവരുടെ മേൽ ഭരണം നടത്തുകയും ചെയ്തു. അവർ തിരിഞ്ഞ് അങ്ങേയോട് നിലവിളിച്ചപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അങ്ങേയുടെ കരുണയാൽ പലപ്രാവശ്യവും അവരെ വിടുവിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Judges 2:19എന്നാൽ ആ ന്യായാധിപന്‍റെ മരണശേഷം അവർ വീണ്ടും അന്യദൈവങ്ങളെ സേവിച്ചും നമസ്കരിച്ചും കൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചിരുന്നു. അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിട്ടിരുന്നില്ല.
Judges 3:30അങ്ങനെ ആ കാലത്ത് മോവാബ് യിസ്രായേലിനു കീഴടങ്ങി; ദേശത്ത് എൺപത് വർഷം സ്വസ്ഥതയുണ്ടാകുകയും ചെയ്തു. 1 ശംഗർ
Judges 5:31“യഹോവേ, നിന്‍റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ. 2 അവനെ സ്നേഹിക്കുന്നവരോ സൂര്യൻ പ്രതാപത്തോടെ ഉദിക്കുമ്പോലെ തന്നെ ഇരിക്കട്ടെ.” പിന്നെ ദേശത്തിന് നാല്പത് വര്‍ഷം സ്വസ്ഥത ഉണ്ടായി.
1 Kings 8:39അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്നു കേട്ടു ക്ഷമിക്കയും
Psalms 106:43പലപ്പോഴും കർത്താവ് അവരെ വിടുവിച്ചു; 2 എങ്കിലും അവർ അവരുടെ ആലോചനയാൽ കർത്താവിനെ പ്രകോപിപ്പിച്ചു; 2 അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു. 1