Numbers 10:22
പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴിലുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്‍റെ മകൻ എലീശാമാ.
ബൈബിൾ (മലയാളം)
In The King James Version
In Context
23മനശ്ശെമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി പെദാസൂരിൻ്റെ മകൻ ഗമലീയേൽ.
Cross References
Genesis 48:19എന്നാൽ അവന്‍റെ അപ്പൻ സമ്മതിക്കാതെ: “എനിക്ക് അറിയാം; മകനേ, എനിക്ക് അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വർദ്ധിക്കും; എങ്കിലും അനുജൻ അവനെക്കാൾ അധികം വർദ്ധിക്കും; അവന്‍റെ സന്തതികളോ ജനസമൂഹമായിത്തീരും” എന്നു പറഞ്ഞു.
Numbers 2:18എഫ്രയീംപാളയത്തിൻ്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെ ഭാഗത്ത് പാളയമിറങ്ങേണം; എഫ്രയീമിന്‍റെ മക്കൾക്ക് അമ്മീഹൂദിന്‍റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം.
Numbers 7:48ഏഴാം ദിവസം എഫ്രയീമിന്‍റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്‍റെ മകൻ എലീശാമാ വഴിപാട് കഴിച്ചു.
Psalms 80:1ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന 2 യിസ്രായേലിന്‍റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളേണമേ; 2 കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ. 1