Numbers 21:16
അവിടെനിന്ന് അവർ ബേരിലേക്ക് പോയി; യഹോവ മോശെയോട്: “ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്ക് വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അത് തന്നെ.”
ബൈബിൾ (മലയാളം)
In The King James Version
In Context
17ആ സമയത്ത് യിസ്രായേൽ: 1 “കിണറേ, പൊങ്ങിവാ; അതിന് പാടുവിൻ. 1
Cross References
Numbers 20:8എന്നാൽ അത് വെള്ളം തരും; പാറയിൽനിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച് ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കുവാൻ കൊടുക്കേണം” എന്നു അരുളിച്ചെയ്തു.
Isaiah 12:3അതുകൊണ്ട് നിങ്ങൾ സന്തോഷത്തോടെ 2 രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും. 1
Isaiah 41:17എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; 2 ഒട്ടും കിട്ടായ്കയാൽ അവരുടെ നാവ് ദാഹംകൊണ്ടു വരണ്ടുപോകുന്നു. 1 യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും; 2 യിസ്രായേലിന്‍റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല. 1
Isaiah 49:10അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല; 2 മരീചികയും വെയിലും അവരെ ബാധിക്കുകയില്ല; 1 അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും 2 നീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും. 1
John 4:14ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു.
Revelation 21:6പിന്നെയും അവൻ എന്നോട് അരുളിച്ചെയ്തത്: “അത് സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ജിവനീരുറവിൽ നിന്നു സൗജന്യമായി ഞാൻ കൊടുക്കും.