Numbers 21:23
എന്നാൽ സീഹോൻ തന്‍റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോകുവാൻ സമ്മതിക്കാതെ തന്‍റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്‍റെ നേരെ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവൻ യാഹാസിൽ വന്ന് യിസ്രായേലിനോട് യുദ്ധംചെയ്തു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 20:18ഏദോം അവനോട്: “നീ എന്‍റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്‍റെനേരെ പുറപ്പെടും” എന്നു പറഞ്ഞു.
Deuteronomy 2:30എന്നാൽ നാം തന്‍റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്ന് കാണുന്നതുപോലെ നിന്‍റെ ദൈവമായ യഹോവ അവനെ നിന്‍റെ കയ്യിൽ ഏല്പിക്കേണ്ടതിന് അവന്‍റെ മനസ്സും ഹൃദയവും കഠിനമാക്കി.
Deuteronomy 4:46മോശെയും യിസ്രായേൽമക്കളും മിസ്രയീമിൽ നിന്ന് പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.
Judges 11:20എങ്കിലും സീഹോൻ യിസ്രായേലിനെ വിശ്വസിക്കാതിരുന്നതുകൊണ്ട് തന്‍റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിച്ചില്ല അവൻ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യാഹാസിൽ പാളയമിറങ്ങി, അവരോട് യുദ്ധംചെയ്തു.
Jeremiah 48:34ഹെശ്ബോനിലെ നിലവിളി നിമിത്തം അവർ എലെയാലെവരെയും യാഹാസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ.