Numbers 22:18
ബിലെയാം ബാലാക്കിൻ്റെ ഭൃത്യന്മാരോട്: “ബാലാക്ക് തന്‍റെ കൊട്ടാരത്തിലുള്ള മുഴുവൻ വെള്ളിയും പൊന്നും എനിക്ക് തന്നാലും എന്‍റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് കൂടുതലോ കുറവോ ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 22:8അവൻ അവരോട്: “ഇന്ന് രാത്രി ഇവിടെ പാർക്കുവിൻ; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോട് ഉത്തരം പറയാം” എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടി താമസിച്ചു.
Numbers 23:26ബിലെയാം ബാലാക്കിനോട്: “യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോട് പറഞ്ഞില്ലയോ” എന്നുത്തരം പറഞ്ഞു. 1 ബിലെയാമിന്‍റെ മൂന്നാം അരുളപ്പാട്
Joshua 24:10എങ്കിലും എനിക്ക് ബിലെയാമിന്‍റെ അപേക്ഷ കേൾക്കുവാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്‍റെ കയ്യിൽനിന്ന് വിടുവിച്ചു.
1 Kings 22:14അതിന് മീഖായാവ്: “യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നതു തന്നെ ഞാൻ പ്രസ്താവിക്കും” എന്നു പറഞ്ഞു.
Job 3:15അഥവാ, കനകസമ്പന്നരായി സ്വഭവനങ്ങൾ 2 വെള്ളികൊണ്ട് നിറച്ചുവച്ച പ്രഭുക്കന്മാരോടും കൂടെ തന്നെ. 1
Acts 8:20പത്രൊസ് അവനോട്: “ദൈവത്തിന്‍റെ ദാനം പണം കൊടുത്ത് വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ട് നിന്‍റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.