Numbers 8:17
മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂൽ എല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ എല്ലാം സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
18എന്നാൽ യിസ്രായേൽ മക്കളിൽ ഉള്ള എല്ലാകടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു.
Cross References
Exodus 12:29അർദ്ധരാത്രിയിൽ, സിംഹാസനത്തിലിരുന്ന ഫറവോന്‍റെ ആദ്യജാതൻ മുതൽ തടവറയിൽ കിടന്ന തടവുകാരൻ്റെ ആദ്യജാതൻ വരെയും മിസ്രയീമിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.
Exodus 13:12കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽ പിറവിയെ ഒക്കെയും നീ യഹോവയ്ക്കായി വേർതിരിക്കേണം; അതിലെ ആൺകുട്ടികൾ എല്ലാം യഹോവയ്ക്കുള്ളതാകുന്നു.
Leviticus 27:14“ഒരുവൻ തന്‍റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അത് നല്ലതെങ്കിലും മോശമായതെങ്കിലും പുരോഹിതൻ അത് മതിക്കണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നെ അത് ആയിരിക്കേണം.
Numbers 3:13കടിഞ്ഞൂലെല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്ത് അവരുടെ എല്ലാം കടിഞ്ഞൂലിനെ കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യൻ്റെയും മൃഗത്തിൻ്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ട് ശുദ്ധീകരിച്ചു; അത് എനിക്കുള്ളതായിരിക്കേണം; ഞാൻ യഹോവ ആകുന്നു.”
Psalms 105:36ദൈവം അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും 2 അവരുടെ സർവ്വവീര്യത്തിന്‍റെ ആദ്യഫലത്തെയും സംഹരിച്ചു. 1
Ezekiel 20:12‘ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ’ എന്നു അവർ അറിയേണ്ടതിന് എനിക്കും അവർക്കും മദ്ധ്യത്തിൽ അടയാളമായിരിക്കുവാൻ തക്കവിധം ഞാൻ എന്‍റെ ശബ്ബത്തുകൾ അവർക്ക് കൊടുത്തു.