Proverbs 11:4
ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; 2 നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Riches profit not in the day of wrath: but righteousness delivereth from death.
In Context
3നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; 2 ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും. 1
5നിഷ്കളങ്കന്‍റെ നീതി അവന് നേർവഴി ഒരുക്കും; 1 ദുഷ്ടൻ തന്‍റെ ദുഷ്ടതകൊണ്ട് വീണുപോകും. 1
Cross References
Genesis 7:1അനന്തരം യഹോവ നോഹയോട് കല്പിച്ചതെന്തെന്നാൽ: “നീയും നിന്‍റെ സർവ്വകുടുംബവുമായി പെട്ടകത്തിൽ പ്രവേശിക്കുക; ഞാൻ നിന്നെ ഈ തലമുറയിൽ എന്‍റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.
Job 36:18കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; 2 മോചനദ്രവ്യത്തിന്‍റെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകുകയുമരുത്. 1
Proverbs 10:2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; 2 നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. 1
Isaiah 10:3സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന 2 വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? 1 സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? 2 നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും? 1
Ezekiel 14:14നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ അവരുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
Matthew 16:26ഒരു മനുഷ്യൻ തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയിട്ട് സർവ്വലോകവും നേടിയത് കൊണ്ടു അവനു എന്ത് പ്രയോജനം? അല്ല, തന്‍റെ ജീവന് പകരമായി ഒരു മനുഷ്യൻ എന്ത് കൊടുക്കുവാൻ കഴിയും?