Proverbs 11:6
നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; 2 ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5നിഷ്കളങ്കന്‍റെ നീതി അവന് നേർവഴി ഒരുക്കും; 1 ദുഷ്ടൻ തന്‍റെ ദുഷ്ടതകൊണ്ട് വീണുപോകും. 1
7ദുഷ്ടൻ മരിക്കുമ്പോൾ അവന്‍റെ പ്രതീക്ഷ നശിക്കുന്നു; 2 നീതികെട്ടവരുടെ ആശയ്ക്ക് ഭംഗംവരുന്നു. 1
Cross References
Genesis 30:33നാളെ ഒരിക്കൽ എന്‍റെ പ്രതിഫലം സംബന്ധിച്ച് നീ നോക്കുവാൻ വരുമ്പോൾ എന്‍റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുകുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം എന്‍റെ പക്കൽ ഉണ്ട് എങ്കിൽ മോഷ്ടിച്ചതായി കരുതാം.”
1 Samuel 12:3ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു. ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ മോഷ്ടിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ഞാൻ ആരുടെയെങ്കിലും കയ്യിൽനിന്ന് കൈക്കൂലി വാങ്ങി സത്യത്തിന് നേരേ കണ്ണ് അടച്ചിട്ടുണ്ടോ? യഹോവയുടെയും അവന്‍റെ അഭിഷിക്തന്‍റെയും മുമ്പാകെ എനിക്കെതിരെ സാക്ഷീകരിപ്പിൻ; ഞാൻ അത് മടക്കിത്തരാം.”
1 Kings 2:44പിന്നെ രാജാവ് ശിമെയിയോട്: “നീ എന്‍റെ അപ്പനായ ദാവീദിനോട് ചെയ്തതും നിനക്കു ഓർമ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ നിന്‍റെ ദോഷം നിന്‍റെ തലമേൽ തന്നെ വരുത്തും.
Proverbs 5:22ദുഷ്ടന്‍റെ അകൃത്യങ്ങൾ അവനെ പിടികൂടും; 2 തന്‍റെ പാപപാശങ്ങളാൽ അവൻ പിടിക്കപെടും. 1