Proverbs 17:11
മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; 2 ക്രൂരനായ ഒരു ദൂതനെ അവന്‍റെനേരെ അയയ്ക്കും. 1
ബൈബിൾ (മലയാളം)
In The King James Version
An evil man seeketh only rebellion: therefore a cruel messenger shall be sent against him.
In Context
10ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ 2 ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും. 1
12മൂഢനെ അവന്‍റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ 2 കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം. 1
Cross References
2 Samuel 15:12അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്‍റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്‍റെ പട്ടണമായ ഗീലോനിൽനിന്ന് ആളയച്ചുവരുത്തി; ഇങ്ങനെ അബ്ശാലോമിന്‍റെ അടുക്കൽ അനുദിനം ജനം വന്നു കൂടുകയാൽ കൂട്ടുകെട്ടിന് ബലം ഏറിവന്നു. 1 ദാവീദ് ഓടിപ്പോകുന്നു
2 Samuel 18:15യോവാബിന്‍റെ ആയുധവാഹകന്മാരായ പത്തു യുവാക്കന്മാർ ചുറ്റും നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.
2 Samuel 20:1എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ + 20:1 നീചൻ ബെലിയാല്‍ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: 1 “ദാവീദിൽ നമുക്ക് ഓഹരി ഇല്ല; 2 യിശ്ശായിയുടെ മകനിൽ അവകാശവും ഇല്ല; 1 യിസ്രായേലേ, നിങ്ങൾ എല്ലാവരും 2 വീട്ടിലേക്കു പൊയ്ക്കൊള്ളുവിൻ” എന്നു പറഞ്ഞു.
1 Kings 2:24ആകയാൽ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്‍റെ അപ്പനായ ദാവീദിന്‍റെ സിംഹാസനത്തിൽ ഇരുത്തി തന്‍റെ വാഗ്ദാനപ്രകാരം എനിക്ക് ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നെ അദോനീയാവ് മരിക്കേണം” എന്നു ശലോമോൻ രാജാവ് കല്പിച്ചു യഹോവയുടെ നാമത്തിൽ സത്യംചെയ്തു.
1 Kings 2:46രാജാവ് യെഹോയാദയുടെ മകൻ ബെനായാവിനോടു കല്പിച്ചു. അവൻ ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ ശലോമോന്‍റെ രാജത്വം സ്ഥിരമായി.
Matthew 21:41“മുന്തിരിത്തോട്ടത്തിന്‍റെ ഉടമ ആ മോശമായ പ്രവൃത്തി ചെയ്തവരെ അതിക്രൂരമായി നിഗ്രഹിച്ച് തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറെ മുന്തിരി കൃഷിക്കാരെ തോട്ടം ഏല്പിക്കും“ എന്നു അവർ അവനോട് പറഞ്ഞു.