Proverbs 17:23
ദുഷ്ടൻ ന്യായത്തിന്‍റെ വഴികളെ മറിക്കേണ്ടതിന് 2 ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
A wicked man taketh a gift out of the bosom to pervert the ways of judgment.
In Context
22സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; 2 തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. 1
24ജ്ഞാനം ബുദ്ധിമാന്‍റെ മുമ്പിൽ ഇരിക്കുന്നു; 2 മൂഢന്‍റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു. 1
Cross References
Deuteronomy 16:19ന്യായം മറിച്ചുകളയരുത്; മുഖപക്ഷം കാണിക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളയുകയും ചെയ്യുന്നു.
1 Samuel 12:3ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു. ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ മോഷ്ടിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ഞാൻ ആരുടെയെങ്കിലും കയ്യിൽനിന്ന് കൈക്കൂലി വാങ്ങി സത്യത്തിന് നേരേ കണ്ണ് അടച്ചിട്ടുണ്ടോ? യഹോവയുടെയും അവന്‍റെ അഭിഷിക്തന്‍റെയും മുമ്പാകെ എനിക്കെതിരെ സാക്ഷീകരിപ്പിൻ; ഞാൻ അത് മടക്കിത്തരാം.”
Proverbs 18:16മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; 2 അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും. 1
Isaiah 1:23നിന്‍റെ പ്രഭുക്കന്മാർ മത്സരികൾ; 2 കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; 1 അവർ എല്ലാവരും സമ്മാനപ്രിയരും 2 പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; 1 അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; 2 വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. 1
Ezekiel 22:12രക്തം ചൊരിയേണ്ടതിന് അവർ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
Micah 3:9യാക്കോബ് ഗൃഹത്തിന്‍റെ തലവന്മാരും 2 യിസ്രായേൽ ഗൃഹത്തിന്‍റെ അധിപന്മാരുമായുള്ളവരേ, ഇത് കേൾക്കുവിൻ. 1 ന്യായം വെറുക്കുകയും 2 നീതിയായുള്ളത് ഒക്കെയും വളച്ചുകളയുകയും ചെയ്യുന്നു. 1